ബീഫ് കറി/ പെരളൻ
ഇതെൻറെ ആദ്യത്തെ പോസ്റ്റിങ്ങ് ആണ് !!
ഒരുപാട് നല്ല ബീഫ് കറികളുടെ കൂട്ടത്തിൽ നിങ്ങൾ കഴിച്ചു പരിചയിച്ച സ്വാദിഷ്ടമായ ഒരു ബീഫ് കറി/ പെരളൻ കൂടി !!
ബീഫ് - 1/2 കിലോ ...
തക്കാളി - 2
സവാള - 4
കറിവേപ്പില - 2-3 തണ്ട്
തക്കാളി - 2
സവാള - 4
കറിവേപ്പില - 2-3 തണ്ട്
1. മാരിനേഷന് ആവശ്യം ഉള്ളവ :
മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
മല്ലിപ്പൊടി - 1 സ്പൂണ്‍
ഗരം മസാല - 3 / 4 സ്പൂണ്‍
ഒലിവ് ഓയിൽ - 1 സ്പൂണ്‍ (വേണമെങ്കിൽ മാത്രം )
ഇഞ്ചി - 2 സ്പൂണ്‍ (പേസ്റ്റ് ആകുക )
വെളുത്തുള്ളി - 6-7 അല്ലി (പേസ്റ്റ് ആകുക )
പച്ചമുളക് - 4-5
കുരുമുളക് പൊടി- 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
നാരങ്ങ - 1/2
മുളകുപൊടി - ഞാൻ ഉപയോഗിക്കാറില്ല
മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
മല്ലിപ്പൊടി - 1 സ്പൂണ്‍
ഗരം മസാല - 3 / 4 സ്പൂണ്‍
ഒലിവ് ഓയിൽ - 1 സ്പൂണ്‍ (വേണമെങ്കിൽ മാത്രം )
ഇഞ്ചി - 2 സ്പൂണ്‍ (പേസ്റ്റ് ആകുക )
വെളുത്തുള്ളി - 6-7 അല്ലി (പേസ്റ്റ് ആകുക )
പച്ചമുളക് - 4-5
കുരുമുളക് പൊടി- 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
നാരങ്ങ - 1/2
മുളകുപൊടി - ഞാൻ ഉപയോഗിക്കാറില്ല
2. മസാല: മിക്സിയിൽ പൊടിക്കുക
ഏലയ്ക്ക - 3-4
ഗ്രാമ്പൂ - 5-6
തക്കോലം - 2
കറുവാപട്ട - ചെറുത്
പെരുംജീരകം - 1 സ്പൂണ്‍
പിന്നെ ഒരു ഇല (പേരറിയില്ല )
ഏലയ്ക്ക - 3-4
ഗ്രാമ്പൂ - 5-6
തക്കോലം - 2
കറുവാപട്ട - ചെറുത്
പെരുംജീരകം - 1 സ്പൂണ്‍
പിന്നെ ഒരു ഇല (പേരറിയില്ല )
ഉപ്പ് - ആവശ്യത്തിന്
ഒലിവ് എണ്ണ - 8- 12 സ്പൂണ്‍ (സാധാരണ വെളിച്ചെണ/ എണ്ണ ഉപയോഗിക്കാം)
ഒലിവ് എണ്ണ - 8- 12 സ്പൂണ്‍ (സാധാരണ വെളിച്ചെണ/ എണ്ണ ഉപയോഗിക്കാം)
ബീഫ് ചെറിയ കഷണങ്ങൾ ആയി അറിഞ്ഞു കഴുകി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് വെയ്ക്കുക. അതിൽ നാരങ്ങ പിഴിഞ്ഞ് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം (1) ൽ ഉള്ളവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ആയിരിക്കും മാരിനെഷന് നല്ലത്. ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജ് ൽ വെയ്ക്കുക. 2-3 മണിക്കൂറിൽ കൂടുതൽ വെയ്കുന്നത് വളരെ നല്ലത് . മസാല മിക്സ് കുറച്ചു ഇതിലും ചേര്ക്കാവുന്നതാണ്.
അതിനു ശേഷം ,മാരിനെറ്റ് ചെയ്ത ബീഫ് എടുത്ത് അര ഗ്ലാസ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
ഒരു ഫ്രയിംഗ് പാനിൽ 3-5 സ്പൂണ്‍ എണ്ണ ഒഴിച്ച്ക, ചൂടാകുമ്പോൾ കടുക് പൊട്ടികുക. അതിലേയ്ക്ക് കറിവേപ്പില , 2-3 പച്ചമുളക് നെടുകെ പിളർന്നത് ഇടുക, പിന്നെ ബാക്കിയുള്ള മസാല മിക്സും ചേർത്ത് വഴറ്റുക.ഇതിലേയ്ക്ക് പ്രഷർ കുക്കറിൽ നിന്ന് എടുത്ത ബീഫ് (വെള്ളം ഇല്ലാതെ ) നല്ല ചൂടിൽവഴറ്റുക (കുക്കറിൽ ഉള്ള വെള്ളം കളയരുത് . ആവശ്യം ഉണ്ട് ). വേണമെങ്കിൽ 2-3 സ്പൂണ്‍ എണ്ണ കൂടി ചേർക്കാം. മൂടി വെച്ച് വേവിക്കുക. 5-10 മിനിറ്റ് കഴിയുമ്പോൾ അതിലെ വെള്ളം എല്ലാം പോയി വേണമെങ്കിൽ ഇപ്പോൾ തന്നെ കഴിക്കാവുന്ന പാകത്തിൽ ആകും. അത് ഇറക്കി വെയ്കാം, അല്ലെങ്കിൽ ചെറു ചൂടിൽ വെയ്കാം .
ഇതേ സമയം മറ്റൊരു ഫ്രയിംഗ് പാനിൽ 3-4 സ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേയ്ക്ക് നീളത്തിൽ അരിഞ്ഞ സവാള ഇട്ട് ബ്രൌണ്‍ കളർ ആകുന്നതു വരെ വഴറ്റുക. അതിനു ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. രണ്ടും നന്നായി മിക്സ് ആയി കഴിയുമ്പോൾ ബീഫിലെയ്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിലേയ്ക്ക് പ്രഷർ കുക്കറിൽ ഉള്ള ബീഫ് വേവിച്ച വെള്ളം ചേർക്കാം. അതിനു ശേഷം മീഡിയം ചൂടിൽ അടച്ചു വെച്ച് ഒരു 10-15 മിനിറ്റ് ചൂടാക്കുക. വെള്ളം ഒക്കെ ചെറുതായി വറ്റി ഒരു സെമി കറി രൂപത്തിൽ ആകുമ്പോൾ ഇറക്കി വെയ്കാം. കൂടുതൽ സമയം വെച്ചാൽ വെള്ളം കൂടുതൽ വറ്റിക്കോളും. കൂടുതൽ ചാർ വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാവുന്നതാണ്. ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഇരികുന്നതാണ് സ്വാദിഷ്ടമായ ബീഫ് കറി. ചപ്പാത്തി കൂട്ടി കഴിക്കാം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം.
No comments:
Post a Comment