Friday, 10 July 2015

നെയ്‌ച്ചോറ്

ചേരുവകള്‍

1. ബസ്മതി അരി – 4 കപ്പ് 
2. സവാള അരിഞ്ഞത് – 1 1/2 കപ്പ്
3. നെയ്യ് – 1/2 കപ്പ്
4. കറുവാപ്പട്ട – 4 കഷ്ണം
5. ഗ്രാമ്പു – 8 എണ്ണം
6. ഏലയ്ക്ക – 6 എണ്ണം
7. ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം


അരി കഴുകി 15 മിനിട്ടു കുതിര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കണം.
നെയ്യ് ചൂടാക്കി സവാള ചുവക്കെ വറുത്തുകോരണം.
കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ഇവ ഈ നെയ്യില്‍ മൂപ്പിച്ച ശേഷം അരി ചേര്‍ത്ത് വറുക്കുക.
അധികം മൂത്തുപോകരുത്. 8 കപ്പ് ചൂടുവെള്ളം, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് തീ കുറച്ച് വേവിച്ച് വെള്ളം വറ്റിക്കണം.
പാത്രത്തില്‍ വിളമ്പി സവാള വറുത്തത് മുകളില്‍ വിതറി ഉപയോഗിക്കാം.

No comments:

Post a Comment