ചക്ക പഴംപൊരി
പഴം പൊരി /ഏത്തക്ക അപ്പം ഒക്കെ നമ്മള്‍ പലപ്പോഴും ഉണ്ടാക്കി കഴിക്കാറുണ്ട്, നാല് മണി പലഹാരമായും മറ്റും, കുട്ടികള്‍ക്കും ഈ പലഹാരം ഇഷ്ടമാണ്.
മഴയും കാറ്റും വന്നു കര്‍ഷകരുടെ വാഴ കൃഷി നശിച്ചു. നാടന്‍ നേന്ത്രക്കായ കിട്ടാനില്ല ഇപ്പോള്‍ നാട്ടില്‍ . കോന്നി /തമിഴ് നാട് കുലകള്‍ വരുന്നുണ്ട്. അതിനു ഇപ്പോള്‍ വില കിലോയ്ക്ക്
55-60 രൂപ .
55-60 രൂപ .
പക്ഷെ നമ്മുടെ നാട്ടിന്‍പുറത്ത് ഇപ്പൊള്‍ വളരെ സുലഭമായ മറ്റൊരു പഴം ഉണ്ട് , ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പഴ൦ , ചക്കപ്പഴം .നാട്ടില്‍ ഒരു നല്ല വരിക്ക ചക്കയ്ക്ക് ഏറിയാല്‍ 30 രൂപ, അത് അതിര്‍ത്തി കടന്നാല്‍ 500 രൂപ .
പോഷക മൂല്യവും ഔഷധ മൂല്യവും ഉള്ള ചക്കയ്ക്ക് നാട്ടില്‍ എല്ലാം അവഗണന തന്നെയാണ്.
പോഷക മൂല്യവും ഔഷധ മൂല്യവും ഉള്ള ചക്കയ്ക്ക് നാട്ടില്‍ എല്ലാം അവഗണന തന്നെയാണ്.
നേന്ത്രക്കായയ്ക്ക് പകരം നമുക്ക് ചക്ക പഴം കൊണ്ട് പഴം പൊരി ഉണ്ടാക്കി നോക്കിയാലോ. ചക്ക പഴം പൊരി ഉണ്ടാക്കി നോക്കി , വളരെ രുചികരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് എല്ലാം ഇത് ഏറെ ഇഷ്ടപ്പെടും തീര്‍ച്ച.
ചക്ക പഴംപൊരി
ചേരുവകള്‍
1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള
(രണ്ടായി കീറിയത് ) – 20 എണ്ണം
(വരിക്ക ചക്കയാണ് നല്ലത്)
2. മൈദാമാവ് – അരക്കപ്പ്
(മൈദാ അധികം ഉപയോഗിക്കുന്നത് ഹാനികരം
എന്ന് പലരും അഭിപ്രായപ്പെടുന്നു , അത് കൊണ്ട് ,
മൈദയ്ക്ക് പകരം കടല മാവോ ഗോതമ്പ് മാവോ ഉപയോഗിച്ചോളൂ)
3. വെള്ളം – ഒരു ഗ്ലാസ്
4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള്
5. പഞ്ചസാര – 2 സ്പൂണ്‍
6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.
ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.
കുറിപ്പ് :ഇതിന്റെ റെസിപ്പിയ്ക്ക് ഷീബ നെബീലിന്റെ
"മാപ്പിള രുചികള്‍" എന്ന പുസ്തകത്തോട് കടപ്പെട്ടിരിക്കുന്നു.
"മാപ്പിള രുചികള്‍" എന്ന പുസ്തകത്തോട് കടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment