Saturday, 11 July 2015

സ്വാദിഷ്‌ഠമായ മീന്‍കറി ഉണ്ടാക്കാം

ചേരുവകള്‍
മല്‍സ്യം- അയല, മത്തി എന്നിവയില്‍ ഏതെങ്കിലുമൊന്ന് 200 ഗ്രാം
സവാള- ഒരെണ്ണം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- രണ്ടെണ്ണം കഷണങ്ങളാക്കിയത്
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
കടുക്- അര ടീസ്‌പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്‌പൂണ്‍
പുളി- ചെറിയ കഷണം
തക്കാളി- ഒരെണ്ണം
എണ്ണ- രണ്ടു ടീസ്‌പൂണ്‍
ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക.
അര കപ്പ് വെള്ളത്തില്‍ പുളി കുതിര്‍ക്കുക.
ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേക്കു കടുക് ഇടുക. കടുക് പൊട്ടിവരുമ്പോള്‍, സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക.
സവാള നല്ല തവിട്ടുനിറമാകുമ്പോള്‍, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു ഒരു മിനിട്ടു വേവിക്കുക.
അതിനുശേഷം തക്കാളി അരിഞ്ഞത്, പുളിവെള്ളം, ഉപ്പ് എന്നിവ ചേര്‍ക്കുക.
വീണ്ടും അരകപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. അതിലേക്കു മുറിച്ചുവെച്ച മീന്‍ കഷണങ്ങള്‍ ഇടുക. അടച്ചുവെച്ചു 10 മിനുട്ടു വേവിക്കുക.
അതിനുശേഷം മൂടിമാറ്റി, തീകുറച്ചു വീണ്ടും 10 മിനുട്ടു വേവിക്കുക. കറി കുറച്ചുകൂടി കട്ടിയാകുന്നുവെന്ന് ഉറപ്പാക്കുക.
ഇപ്പോള്‍ സ്വാദിഷ്‌ഠവും ആരോഗ്യകരവുമായ മീന്‍കറി തയ്യാറായിരിക്കുന്നു. ചോറിനൊപ്പം കഴിക്കാന്‍ അനുയോജ്യമാണ്

No comments:

Post a Comment