Saturday, 11 July 2015

മുട്ട മുരിങ്ങയില തോരന്‍
ആവശ്യമായ സാധനങ്ങള്‍
മുരിങ്ങയില – ഒരു വലിയ കപ്പു
മുട്ട – 2 എണ്ണം
ചുമന്നുള്ളി -10 എണ്ണം
വെളുത്തുള്ളി - 1 തുടം
സവാള – 1
പച്ചമുളകു -4 എണ്ണം
തേങ്ങ - 1\2 മുറി ചുരണ്ടിയത്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1\2 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പു, വെളിച്ചെണ്ണ –ആവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
മുരിങ്ങയില നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അതിനു ശേഷം അതിന്‍റെ തണ്ടില്‍ നിന്നും ഇലകള്‍ അടര്‍ത്തിയെടുക്കുക.
ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ നന്നായി ചതച്ചു മാറ്റിവെക്കുക
ഒരു ഫ്രയിംഗ്പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക് എന്നിവ പൊട്ടിച്ചതിന് ശേഷം കറിവേപ്പില, ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു കുരുമുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചതുചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. അതിനു ശേഷം ചിരവിയ തേങ്ങ ചേര്‍ത്തു ഇളക്കുക .ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. അതിനു ശേഷം അടര്‍ത്തിവെച്ചിരിക്കുന്ന മുരിങ്ങയില ഇട്ട് ഇളക്കി അടച്ചുവച്ചു ചെറുതീയില്‍ 10 mints വേവിക്കുക.
മുട്ട, മുരിങ്ങയില തോരന്‍ റെഡി.

No comments:

Post a Comment