Saturday 11 July 2015

ഡക്ക് കൊലവെറി
ചേരുവകള്‍
1. താറാവ്- നാലു കഷ്ണങ്ങള്‍
2. സവാള-രണ്ടെണ്ണം
3. തക്കാളി- ഒരെണ്ണം
4. പച്ചമുളക്-ഒരെണ്ണം
5. ഇഞ്ചി- 20 ഗ്രാം
6. വെളുത്തുള്ളി- 20 ഗ്രാം
7. കറിവേപ്പില- 10 ഗ്രാം
8. മല്ലിയില- 10 ഗ്രാം
9. ഉണക്കമുളക്- രണ്ടെണ്ണം
10. മുളകുപൊടി- ഒരു ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
12. മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
13. ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍
14. കുരുമുളകുപൊടി- അര ടീസ്പൂണ്‍
15. നെയ്യ്- ഒരു ടീസ്പൂണ്‍
16. വെളിച്ചെണ്ണ- 30 മില്ലി
17. തേങ്ങാപ്പാല്‍- 40 മില്ലി
18. ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ഉണക്കമുളകിടുക.
അതിനുശേഷം അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചട്ടിയിലേക്ക് വഴറ്റുക.
ഉള്ളി നന്നായി വഴറ്റിയതിനുശേഷം അരിഞ്ഞുവെച്ച തക്കാളിയിടുക.
അതിലേക്ക് ശേഷിച്ച മസാലകള്‍ ചേര്‍ക്കുക.
അതിനുശേഷം വേവിച്ചുവെച്ച താറാവ് ഇതിലേക്ക് ചേര്‍ക്കുക.
അല്‍പം വെളളം ചേര്‍ത്തതിനുശേഷം നന്നായി തിളപ്പിച്ചെടുക്കുക.
അതിലേക്ക് കുറച്ചു നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഇതിലേക്ക് മല്ലിയിലചേര്‍ത്ത് മാറ്റിവെക്കുക.
മുട്ട മുരിങ്ങയില തോരന്‍
ആവശ്യമായ സാധനങ്ങള്‍
മുരിങ്ങയില – ഒരു വലിയ കപ്പു
മുട്ട – 2 എണ്ണം
ചുമന്നുള്ളി -10 എണ്ണം
വെളുത്തുള്ളി - 1 തുടം
സവാള – 1
പച്ചമുളകു -4 എണ്ണം
തേങ്ങ - 1\2 മുറി ചുരണ്ടിയത്
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1\2 ടീസ്പൂണ്‍
കറിവേപ്പില, ഉപ്പു, വെളിച്ചെണ്ണ –ആവശ്യത്തിനു
പാചകം ചെയ്യുന്ന വിധം
മുരിങ്ങയില നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അതിനു ശേഷം അതിന്‍റെ തണ്ടില്‍ നിന്നും ഇലകള്‍ അടര്‍ത്തിയെടുക്കുക.
ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ നന്നായി ചതച്ചു മാറ്റിവെക്കുക
ഒരു ഫ്രയിംഗ്പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക് എന്നിവ പൊട്ടിച്ചതിന് ശേഷം കറിവേപ്പില, ചുമന്നുള്ളി, വെളുത്തുള്ളി, സവാള, പച്ചമുളകു, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു കുരുമുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചതുചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. അതിനു ശേഷം ചിരവിയ തേങ്ങ ചേര്‍ത്തു ഇളക്കുക .ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. അതിനു ശേഷം അടര്‍ത്തിവെച്ചിരിക്കുന്ന മുരിങ്ങയില ഇട്ട് ഇളക്കി അടച്ചുവച്ചു ചെറുതീയില്‍ 10 mints വേവിക്കുക.
മുട്ട, മുരിങ്ങയില തോരന്‍ റെഡി.
Mayonnaise
Ingredients
Fresh Eggs: 4
Oil: 300 ml
Salt: To Taste
White Vinegar: 3 Table spoons
How to Mix it
Take a blender. Put all the ingredients in it except the oil. Now blend them for a while. Remove the upper lid of the blender and start pouring the oil very slowly. It is better to take oil in the container with small nozzle. Now keep pouring the oil in the blender slowly and also keep the blender on at normal speed. You will see after few minutes that mixture become thick and smooth. Stop the blender and take the mixture out. It is in light yellow color. Enjoy it.
നെത്തോലി - 150 ഗ്രാം (3 പിടി)
1/4 മുറി തേങ്ങ തിരുമ്മിയതിൽ 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി, 2 ടി സ്പൂണ്‍ മുളക്പൊടി, 8 കൊച്ചുള്ളി, ഒരു ചെറിയ മുറി ഇഞ്ചി, 4 വെളുത്തുള്ളി (ഞങ്ങൾ തിരോന്തോരംക്കാർക്ക് ഇഞ്ചി വെളുത്തുള്ളി ഒന്നും അങ്ങിനെ വേണ്ട) ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻപുളി (പിഴുപുളി) 1/4 ടി സ്പൂണ്‍ ഉലുവ മൂപ്പിച്ചത്. 1 തണ്ട് കറിവേപ്പില - ഇത്രയും ഒന്ന് ഒതുക്കി എടുത്ത് ചട്ടിയിൽ ഇത്തിരി എണ്ണ ഒഴിച്ച് കടുകും കൊച്ചുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു അതിലേക്കു അരപ്പും മീനും ആവശ്യത്തിനു ഉപ്പും ചേർത്ത് അടുപ്പത്ത് വെക്കുക
വെള്ളം തീരെ കുറവ് മതി - മീനിൽ നിന്നും വെള്ളം ഇറങ്ങും - പിന്നെ നെത്തോലി അല്ലേ? പോരെങ്കിൽ കുടംപുളി വെന്തു ഇറങ്ങുവേം വേണ്ട.
ചെറുതീയിൽ നല്ലോണം പറ്റിച്ചു തോർത്തി മൊരിച്ച് എടുക്കുക - സ്പൂണ്‍ ഇട്ടു ഇളക്കി മീൻ പൊടിച്ചു കളയാതെ ശ്രദ്ധിക്കണം - വെറുതെ ചട്ടി കൈയ്യിലെടുത്തു കുടഞ്ഞു യോജിപ്പിച്ചാൽ മതി
വളന്പുളിക്ക് പകരം മാങ്ങാ/ഇരുമ്പൻ പുളി (പുളിഞ്ചിക്ക) എന്നിവ ചേർക്കാം
കടുക് പൊട്ടിച്ചു അരപ്പ് ചേര്ക്കുന്നതിന് പകരം അരപ്പും മീനും വെന്ത ശേഷം പച്ച വെളിച്ചെണ്ണയും ഉലുവ മൂപ്പിച്ചു പൊടിച്ചതും ചേർക്കാം
എന്തിട്ടില്ലേലും ഒരു തണ്ട് കറിവേപ്പില കൂടി ഇട്ടോണം
കൂണ്‍ ഫ്രൈ
ചേരുവകള്‍
കൂണ്‍- 250 ഗ്രാം
ഇഞ്ചി- വലിയ ഒരു കഷ്ണം
സവാള- 2 എണ്ണം
കുരുമുളക്‌പൊടി- 2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി- 1 ടീ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
മുളക്‌പൊടി- 2 ടീ സ്പൂണ്‍
ഗരം മസാല- 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി ചൂടായ പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി നെടുകേ കീറിയ പച്ചമുളക്, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, മുളക്‌പൊടി, മല്ലിപ്പൊടി,മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം അരിഞ്ഞ കൂണ്‍ അതില്‍ ചേര്‍ത്ത് അടച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ കൂണ്‍ ഫ്രൈ റെഡി.
സംഭാരം
ചുട്ടു പൊള്ളുന്ന വേനല്‍ ചൂട് ..ആരോഗ്യം വളരെ അധികം സംരക്ഷിക്ക പെടേണ്ട കാലാവസ്ഥ ആണിത് .
ചൂടിന്‍റെ കാഠിന്യത്തെ അകറ്റാന്‍ ,സംഭാരം ശീലമാക്കാം . നമ്മുടെ മോരും വെള്ളം smile emoticon
സംഭാരത്തിന് ആവശ്യമായവ :
...
1.തൈര് - ഒരു കപ്പ്
2.മുളക് രണ്ട് എണ്ണം ( നെടുകെ കീറിയത് )
3.ഇഞ്ചി 1 /2 '' കഷ്ണം ( ചതച്ചത് )
4.കറിവേപ്പില ഒരു കതിര്പ്പ്
5. കുഞ്ഞുള്ളി - 5-6 എണ്ണം
6.നാരക ഇല രണ്ട് എണ്ണം
7.ഉപ്പ് ( ആവശ്യത്തിന്)
8.വെള്ളം - രണ്ടു കപ്പ് ( ആവശ്യത്തിന് )
സംഭാരം തയ്യാറാക്കുന്ന വിധം :
തൈര് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു മിക്സര്‍ / തവി ഉപയോഗിച്ച് നന്നായി നേര്മിപ്പിക്കുക.
മുളക്,ഇഞ്ചി, കുഞ്ഞുള്ളി എന്നിവ ചതച്ച് എടുക്കുക .
തയ്യാറാക്കിയ മോരുംവെള്ളത്തിലേക്ക്‌ ചതച്ച ഇഞ്ചിയും,നെടുകെ കീറിയ മുളകും,കറിവേപ്പിലയും നാരകത്തിന്റെ് ഇലയും കീറിയിട്ട് ആവശ്യത്തിന് ഉപ്പും ചേര്ത്തി ളക്കുക .
ഐസ് ക്യൂബുകള്‍ ഇട്ട ഗ്ലാസില്‍ പകര്ന്നാ ല്‍ സംഭാരം തയ്യാര്‍
ചിക്കന്‍ സാന്‍ഡ്‌വിച്ച്
ചേരുവകള്‍
ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)...
ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
സവാള വലുത് - ഒന്ന്
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
നെയ്യ് - രണ്ട് ടീസ്പൂണ്‍
മല്ലിയില - കുറച്ച്
പാചക എണ്ണ - ആവശ്യത്തിന്
മയോണിസ് - 5 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക.
ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
വറുത്ത ചിക്കൻ കറി
ആദ്യമായി ചിക്കനെ പപ്പും പൂടയും പറിച്ചു കുളിപ്പിച്ചു കിടത്തി കഷണങ്ങള്‍ ആക്കി , അതിലേക്കു, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് എന്നിവ ചേര്ത്തു മിക്സ്‌ ചെയ്തു ഒരു അരമണിക്കൂർ വെക്കുക. അതിനു ശേഷം വറുത്തെടുത്ത് മാറ്റി വെക്കുക. വേണ്ട..വേണ്ട...ഇപ്പോൾ ഒരു കഷ്ണം പോലും എടുക്കരുത്...ഇനിയും പണികൾ ഉണ്ട്.
ഒരു പാൻ ചൂടാക്കി അതിലേക്കു കറുവ പട്ട, ഗ്രാമ്പു, ഏലക്ക, ളകുപൊടി, മല്ലി പൊടി എന്നിവ ചൂടാക്കി എടുത്തു അൽപ്പം വെള്ളം ചേർത്തു അരച്ചെടുക്കുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി, അതിലേക്കു സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്തു വഴറ്റുക, അതിലേക്കു അരപ്പ് ചേർത്തു ഇളക്കി കുറച്ചു സമയം തിളപ്പിക്കുക. ഇനി അതിലേക്കു തക്കാളി ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക. തക്കാളി നല്ലപോലെ വേവ് ആയി, എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്കു വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേര്ത്ത് ഗ്രേവി കൂടുതൽ വേണമെങ്കിൽ ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്തു കുറച്ചു സമയം അടച്ചു വെച്ച് വേവിച്ചെടുക്കുക. അതിനു ശേഷം ഒരു നുള്ള് ഗരം മസാലയും വേണമെങ്കിൽ മല്ലിയിലയും ചേർക്കാവുന്നതാണ്.
കഴിഞ്ഞു...വറുത്ത ചിക്കൻ കറി റെഡി !
ബീഫ് കറി/ പെരളൻ
ഇതെൻറെ ആദ്യത്തെ പോസ്റ്റിങ്ങ്‌ ആണ് !!
ഒരുപാട് നല്ല ബീഫ് കറികളുടെ കൂട്ടത്തിൽ നിങ്ങൾ കഴിച്ചു പരിചയിച്ച സ്വാദിഷ്ടമായ ഒരു ബീഫ് കറി/ പെരളൻ കൂടി !!
ബീഫ് - 1/2 കിലോ ...
തക്കാളി - 2
സവാള - 4
കറിവേപ്പില - 2-3 തണ്ട്
1. മാരിനേഷന് ആവശ്യം ഉള്ളവ :
മഞ്ഞൾ പൊടി - 1/2 സ്പൂണ്‍
മല്ലിപ്പൊടി - 1 സ്പൂണ്‍
ഗരം മസാല - 3 / 4 സ്പൂണ്‍
ഒലിവ് ഓയിൽ - 1 സ്പൂണ്‍ (വേണമെങ്കിൽ മാത്രം )
ഇഞ്ചി - 2 സ്പൂണ്‍ (പേസ്റ്റ് ആകുക )
വെളുത്തുള്ളി - 6-7 അല്ലി (പേസ്റ്റ് ആകുക )
പച്ചമുളക് - 4-5
കുരുമുളക് പൊടി- 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
നാരങ്ങ - 1/2
മുളകുപൊടി - ഞാൻ ഉപയോഗിക്കാറില്ല
2. മസാല: മിക്സിയിൽ പൊടിക്കുക
ഏലയ്ക്ക - 3-4
ഗ്രാമ്പൂ - 5-6
തക്കോലം - 2
കറുവാപട്ട - ചെറുത്
പെരുംജീരകം - 1 സ്പൂണ്‍
പിന്നെ ഒരു ഇല (പേരറിയില്ല )
ഉപ്പ് - ആവശ്യത്തിന്
ഒലിവ് എണ്ണ - 8- 12 സ്പൂണ്‍ (സാധാരണ വെളിച്ചെണ/ എണ്ണ ഉപയോഗിക്കാം)
ബീഫ് ചെറിയ കഷണങ്ങൾ ആയി അറിഞ്ഞു കഴുകി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് വെയ്ക്കുക. അതിൽ നാരങ്ങ പിഴിഞ്ഞ് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം (1) ൽ ഉള്ളവ ചേർത്ത് വീണ്ടും നന്നായി മിക്സ്‌ ചെയ്യുക. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ആയിരിക്കും മാരിനെഷന് നല്ലത്. ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജ്‌ ൽ വെയ്ക്കുക. 2-3 മണിക്കൂറിൽ കൂടുതൽ വെയ്കുന്നത് വളരെ നല്ലത് . മസാല മിക്സ്‌ കുറച്ചു ഇതിലും ചേര്ക്കാവുന്നതാണ്.
അതിനു ശേഷം ,മാരിനെറ്റ് ചെയ്ത ബീഫ് എടുത്ത് അര ഗ്ലാസ്‌ വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
ഒരു ഫ്രയിംഗ് പാനിൽ 3-5 സ്പൂണ്‍ എണ്ണ ഒഴിച്ച്ക, ചൂടാകുമ്പോൾ കടുക് പൊട്ടികുക. അതിലേയ്ക്ക് കറിവേപ്പില , 2-3 പച്ചമുളക് നെടുകെ പിളർന്നത് ഇടുക, പിന്നെ ബാക്കിയുള്ള മസാല മിക്സും ചേർത്ത് വഴറ്റുക.ഇതിലേയ്ക്ക് പ്രഷർ കുക്കറിൽ നിന്ന് എടുത്ത ബീഫ് (വെള്ളം ഇല്ലാതെ ) നല്ല ചൂടിൽവഴറ്റുക (കുക്കറിൽ ഉള്ള വെള്ളം കളയരുത് . ആവശ്യം ഉണ്ട് ). വേണമെങ്കിൽ 2-3 സ്പൂണ്‍ എണ്ണ കൂടി ചേർക്കാം. മൂടി വെച്ച് വേവിക്കുക. 5-10 മിനിറ്റ് കഴിയുമ്പോൾ അതിലെ വെള്ളം എല്ലാം പോയി വേണമെങ്കിൽ ഇപ്പോൾ തന്നെ കഴിക്കാവുന്ന പാകത്തിൽ ആകും. അത് ഇറക്കി വെയ്കാം, അല്ലെങ്കിൽ ചെറു ചൂടിൽ വെയ്കാം .
ഇതേ സമയം മറ്റൊരു ഫ്രയിംഗ് പാനിൽ 3-4 സ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേയ്ക്ക് നീളത്തിൽ അരിഞ്ഞ സവാള ഇട്ട് ബ്രൌണ്‍ കളർ ആകുന്നതു വരെ വഴറ്റുക. അതിനു ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. രണ്ടും നന്നായി മിക്സ്‌ ആയി കഴിയുമ്പോൾ ബീഫിലെയ്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക . അതിലേയ്ക്ക് പ്രഷർ കുക്കറിൽ ഉള്ള ബീഫ് വേവിച്ച വെള്ളം ചേർക്കാം. അതിനു ശേഷം മീഡിയം ചൂടിൽ അടച്ചു വെച്ച് ഒരു 10-15 മിനിറ്റ് ചൂടാക്കുക. വെള്ളം ഒക്കെ ചെറുതായി വറ്റി ഒരു സെമി കറി രൂപത്തിൽ ആകുമ്പോൾ ഇറക്കി വെയ്കാം. കൂടുതൽ സമയം വെച്ചാൽ വെള്ളം കൂടുതൽ വറ്റിക്കോളും. കൂടുതൽ ചാർ വേണമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാവുന്നതാണ്. ഇപ്പോൾ നിങ്ങളുടെ മുൻപിൽ ഇരികുന്നതാണ് സ്വാദിഷ്ടമായ ബീഫ് കറി. ചപ്പാത്തി കൂട്ടി കഴിക്കാം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം.
മാങ്ങാ ചമ്മന്തി
ആവശ്യമുള്ള ചേരുവകൾ:...
1: പച്ച മാങ്ങ (അരിഞ്ഞത്) : 2 എണ്ണം
2:ചെറിയ ഉള്ളി: 8 എണ്ണം
3:ഇഞ്ചി : ഒരു ചെറിയ കഷണം
4: കാ‍ന്താരി മുളക്: 8 എണ്ണം
5. വെളുത്തുള്ളി – 1 അല്ലി
6: ഉപ്പ്: ആവശ്യത്തിനു.
7: തേങ്ങ ചിരകിയത് : 1/ 4 കപ്പ്
8:കറിവേപ്പില – 2 തണ്ട്
പാചകം ചെയ്യേണ്ട വിധം:
പച്ച മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞത്, ഉള്ളി, ഇഞ്ചി, കാ‍ന്താരി മുളക്, വെളുത്തുള്ളി , കറിവേപ്പില ഉപ്പ് , ചിരകി വെച്ചിരിക്കുന്ന തേങ്ങ എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക
തേങ്ങചമ്മന്തി
1. തേങ്ങചിരകിയത് ‐ ഒരുമുറി
2. മുളകുപൊടി ‐ 1 സ്പൂൺ...
3. വറ്റൽമുളക് ‐ 2
4. കറിവേപ്പില ‐ 1 കതിർ്
5. ഉപ്പ് ‐ ആവശ്യത്തിന്
തേങ്ങചിരകിയത്, ഉപ്പ്, മുളക്പൊടി, 2ഇതൾ കറിവേപ്പില കല്ലിൽ അരയ്ക്കുക. ചീനചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽമുളകും കറിവേപ്പിലയും മൊരിയിച്ച് തേങ്ങയരപ്പ് ചേർത്തിളക്കി വാങ്ങിവയ്ക്കുക
മാങ്ങാപ്പഴം അട
ആവശ്യമുള്ള സാധനങ്ങള്‍
1. മാങ്ങാപ്പഴം ചെറിയ കഷ്ണങ്ങളാക്കിയത് – ഒരു കപ്പ്
2. പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍
3. ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
5. അരിപ്പൊടി – ഒരു കപ്പ്
6. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍വച്ച് മാങ്ങയും പഞ്ചസാരയും ഇടുക.
പഞ്ചസാര ഉരുകി മാങ്ങയില്‍ പിടിച്ചു കഴിയുമ്പോള്‍ ഏലയ്ക്കാപ്പൊടി വിതറി വാങ്ങുക.
അരിപ്പൊടിയില്‍ തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.
വാഴയിലയില്‍ കനം കുറച്ച് മാവ് പരത്തുക.
തയ്യാറാക്കിവച്ചിരിക്കുന്ന പഴക്കൂട്ട് അകത്തുവച്ച് മടക്കുക.
ആവികയറ്റി അട വേവിച്ചെടുക്കുക.
പപ്പായ ഷേക്ക്
വലുപ്പമുള്ള പപ്പായയുടെ പകുതി
ഒരു ഞാലിപ്പൂവൻ പഴം
പഞ്ചസ്സാര - ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ച്
വാനില എസ്സൻസ് - 1/2 ടീ സ്പൂണ്‍
പാൽ തിളപ്പിച്ച്‌ തണുപ്പിച്ചു ഫ്രീസറിൽ വച്ച് കട്ടി ആക്കിയത് - 3 കപ്പ്‌
തയ്യാറാക്കുന്ന വിധം
പപ്പായ തൊലിയും കുരുവും കളഞ്ഞു ചതുര കഷ്ണങ്ങൾ ആക്കുക
പഴവും തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കുക
രണ്ടു പഴങ്ങളും പഞ്ചസ്സാരയും കൂടി മിക്സി ജാറിലിട്ടു നന്നായി മിക്സ് ചെയ്യുക .
ഇതിലേക്ക് വാനില എസ്സന്സും പാലും ചേർത്ത് ഒന്ന് കൂടി നന്നായി മിക്സ്ചെയ്യുക
പപ്പായ ഷേക്ക് തയ്യാർ
പഴങ്കഞ്ഞി ജ്യൂസ്‌ വേനല്‍ക്കാലത്തു ശരീരത്തെ തണുപ്പിക്കും.
ചേരുവകള്‍
പഴങ്കഞ്ഞിവെള്ളം – ഒരു കപ്പ്‌
ചെറിയ ഉള്ളി – ഒരെണ്ണം
ഉപ്പ്‌ – ഒരുനുള്ള്‌
(ഒരു കപ്പ്‌ പഴങ്കഞ്ഞി വെള്ളത്തിന്‌ ഒന്ന്‌ എന്ന കണക്കില്‍ ചെറിയ ഉള്ളി എടുക്കണം)
തയാറാക്കുന്ന വിധം
പഴകഞ്ഞിവെള്ളത്തില്‍ ചെറിയ ഉള്ളി ചതച്ചതും ഒരു നുള്ള്‌ ഉപ്പും ചേര്‍ത്തിളക്കി കുടിക്കുന്നതും വേനല്‍ക്കാലത്തു ശരീരത്തെ തണുപ്പിക്കും
ചോല ബട്ടൂര
ബട്ടൂര
ചേരുവകള്‍
മൈദ - 2 കപ്പ്
തൈര് - 2 ടീസ്പൂണ്‍
ഒരു മുട്ടയുടെ വെള്ള
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
2 കപ്പ് മൈദ, ഒരു മുട്ടയുടെ വെള്ള , 2 ടീസ്പൂണ്‍ തൈര്, ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ഒരുമിച്ചെടുത്ത് നന്നായി കുഴച്ച് മാവാക്കുക.
കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഈ മാവ് വെച്ചിരിക്കണം.
ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
മാവ് ഉരുളകളാക്കി കനം കുറച്ച് പരത്തി ചൂടായ എണ്ണയില്‍ ഇട്ട് ഓരോന്നായി വറത്തെടുക്കുക.
ബട്ടൂര തയ്യാര്‍.
ബട്ടൂരയ്ക്ക് കറിയായ ചന്ന മസാല തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം.
ചോല
ചന്ന- 2 കപ്പ്
സവാള- 2
തക്കാളി -2
പച്ചമുളക് -4
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി -7 അല്ലി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
ജീരകപ്പൊടി -അര ടീസ്പൂണ്‍
ജീരകം അര -ടീസ്പൂണ്‍
വയനയില
ഉപ്പ്
എണ്ണ
മല്ലിയില
തയ്യറാക്കുന്ന വിധം
ചന്ന വെള്ളത്തിലിട്ട് കുതിര്‍ത്തുക.
ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക.
ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വയനയിലഎന്നിവ ചേര്‍ത്തിളക്കുക.
ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം.
മുകളിലെ കൂട്ട് നല്ലപോലെ ചേര്‍ന്നു കഴിഞ്ഞാല്‍ മസാലപ്പൊടികളെല്ലാം തന്നെ ചേര്‍ക്കുക.
ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.
ഇത് കുറുകിക്കഴിയുമ്പോള്‍ വേവിച്ച ചന്ന ചേര്‍ത്ത് ഇളക്കാം.
ചാറ് ചന്നയില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ഫിഷ്‌ ഇൻ സ്റ്റൈൽ 
(ചുമ്മാ - സ്ടിർ ഫ്രൈ - അത് തന്നെ)
250 ഗ്രാം മീൻ (നെയ്മീൻ നല്ല ബ്യൂട്ടിഫുൾ ആയിരിക്കും - സ്മാർട്ട്‌ ബോയ്‌) കഷണങ്ങൾ ആക്കി അതിൽ 1 ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി + 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി + 1 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് + 1/2 ടി സ്പൂണ്‍ കുരുമുളക്പൊടി + ആവിശ്യത്തിന് ഉപ്പു ചേർത്ത് നന്നായി പുരട്ടി വച്ചിട്ട് വറുത്ത് കോരുക
ഇനി അതെ എണ്ണയിൽ 1 വലിയ സവാള ചതുര കഷണങ്ങൾ ആക്കിയത് ഇട്ടു വഴറ്റുക. അത് വഴന്നു നിറം മാറി വരുമ്പോൾ 4-5 പിഞ്ചു പച്ചമുളക് കീറി ഇട്ടു വഴറ്റുക. ഇനി ഒരു ചെറിയ കാപ്സികം ചതുരകഷണങ്ങൾ ആക്കിയത് ചേർത്ത് വഴറ്റി ഒരു തണ്ട് കറിവേപ്പിലയും ചേര്ക്കുക. ഇതിലേക്ക് ഒരു മീഡിയം തക്കാളി ചതുരകഷണങ്ങൾ ആക്കിയത് ചേര്ക്കുക (അധികം പഴുക്കാത്ത തക്കാളി അരിയും അകത്തെ ദശയും കളഞ്ഞു അരിയുക - ഇല്ലെങ്കിൽ കൊയ കൊയാന്നു കൊച്ചീ കായലിൽ മീൻ പിടിക്കാൻ പോകും). ഇനി 1 ടി സ്പൂണ്‍ സോയ്‌ സോസും 1 ടി സ്പൂണ്‍ വിനീഗറും ചേർത്ത് പോരാത്ത ഉപ്പും ചേർത്ത് നന്നായി നല്ല തീയിൽ റ്റോസ് ചെയ്തു എടുക്കുക.
മീൻ തിന്നുവേം വേണം, തീരെ കുറച്ചു സമയം മാത്രേ കുക്കാൻ പറ്റുവോള്ളൂ എന്നാൽ ആഡംബരോം വേണം എന്നുള്ള പ്രത്യേക അവസ്ഥാവിശേഷങ്ങളിൽ മാത്രമേ ഇത് ഉണ്ടാക്കാവൂ - എന്നാലല്ലേ ഭാവം വരൂ
ടിപ്
മൂടി വെച്ച് വേവിക്കല്ലേ പ്ലീസ്
1. Fish stir fried
Tuna/king fish - 250 gms
ginger garlic paste - 1/2 ts sp
turmeric powder - 1/2 ts sp
chilli powder - 1 tb sp
... pepper powder - 1/4 to 1/2 ts sp
salt to taste
oil - to fry
2. Bell Pepper - 1 small diced
Onion - 1 big diced
tomato - 1 medium diced
chilli - 4-5 tender ones slit longside
curry leaves
vinegar - 1 ts sp
soy sauce - 2 ts sp
marinate fish in the above masala and keep aside for 10 mins. then slightly fry it in the oil tossing now and then. remove from oil.
In the same wok, stir fry the onions till light brown, add slit chillies, bell pepper, curry leaves and stir fry again in high flame. now add the tomato and stir again. add vinegar and salt to taste. slow the fire, add the soy sauce stir again, add all the fried fish, toss well and mix everything. remove to a bowl.. ready to serve.. good with chappatis.
പാവയ്ക്ക പിട്ട്ല
ചോറിന് കറിയായി ഉപയോഗിക്കാവുന്ന ഒരു വിഭമാണിത്. ഈ വിഭവത്തില്‍ പുളിയും അരപ്പും ചേര്‍ക്കുന്നതിനാല്‍ പാവയ്ക്കയുടെ കയ്പ് രുചി ഒരു പരിധി വരെ അറിയാതെ പോകുന്നു.
ചേരുവകള്‍
പാവയ്ക്ക
പുളി
തേങ്ങ
തുവരപ്പരിപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞള്‍പ്പൊടി
കായപ്പൊടി
ഉഴുന്ന്പരിപ്പ്
കടുക്
വറ്റല്‍മുളക്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക.
ഒരു പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കിയത് വേവിച്ചുവെച്ച പരിപ്പില്‍ ചേര്‍ക്കുക.
വാളന്‍പുളി അരഗ്ലാസ്സ് വെള്ളത്തില്‍ അലിയിച്ചതും, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് കായം എന്നിവ കൂടി ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് വേവിക്കാന്‍ വെക്കുക.
കുക്കറില്‍ നിന്ന് ആവി വരാന്‍ തുടങ്ങിയതിനു ശേഷമേ വെയിറ്റ് വെക്കാന്‍ പാടുള്ളു. ഒരു വിസില്‍ വരുന്നതു വരെ വേവിച്ചാല്‍ മതി.
ഒരു ടീസ്പണ്‍ ഉഴുന്ന് പരിപ്പും കുറച്ച് വറ്റല്‍മുളകും എണ്ണയില്‍ വഴറ്റിയെടുക്കുക.
ഇതും അരംമുറി തേങ്ങയും കൂടി ചേര്‍ത്ത് മിക്സിയില്‍ നന്നായി അരയ്ക്കണം.
കുക്കറില്‍ നിന്നും ഒരു വിസില്‍ വന്നാല്‍ ഗ്യാസ് ഓഫ് ചെയ്യാം.
ശേഷം അരപ്പ് ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കുക, അടച്ചുവെയ്ക്കേണ്ടതില്ല.
ആവശ്യം പോലെ വെള്ളം ചേര്‍ത്ത് വേണമെങ്കില്‍ കറിയുടെ കട്ടി കുറയ്ക്കാം.
ഒരു തണ്ട് കറിവേപ്പില കറിയില്‍ ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ വറ്റല്‍മുളകും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ചത് കറിയില്‍ ചേര്‍ക്കുക.
ഗോബി 65 (കോളിഫ്ലവര്‍ 65)
ആവശ്യമായത് ;
കോളിഫ്ലവര്‍ അടര്ത്തിയത് - 25
മൈദാ - 2 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ലോര്‍ - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
മഞ്ഞള്പൊ്ടി - ½ ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയത് - 2 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് ,എണ്ണ , കറിവേപ്പില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം കോളിഫ്ലവര്‍ ഇതളുകള്‍ ചെറിയ ചൂട് വെള്ളത്തില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു 10 min. ഇട്ടു കഴുകി എടുക്കുക.
ഒരു പാത്രത്തില്‍ ഉപ്പു , ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് , മുളക് പൊടി , ഗരം മസാല , കുരുമുളക്പൊടി , മൈദയും കോണ്‍ ഫ്ലോറും, കറിവേപ്പില അരിഞ്ഞതും ചേര്ത്തു കുറച്ചു വെള്ളം ഒഴിച്ച് ഒരു മിക്സ്‌ തയ്യാറാക്കുക .
ഇതിലേക്ക് കോളിഫ്ലവര്‍ ഇതളുകള്‍ ഓരോന്നായി ഇട്ടു 20 മിനിട്ട് വെയ്ക്കുക. അതിനു ശേഷം ചൂടായ എണ്ണയില്‍ ബ്രൌണ്‍ നിറം ആകുന്നതു വരെ വറുത്തു എടുക്കുക.
MUTTON STEW
It is a yummy side dish for appam, pathiri, chappathi etc..
Mutton - 1/2 kg
Green chillies- 4 splited 
Ginger, garlic - 1 tbsp each chopped
Cardamom - 2,3 pieces
Cloves - 2,3 pieces
Cardamom - 3,4 pieces
Whole pepper - 2,3 nos
Onion - 2 chopped
Tomato - 1 chopped
Potato - 1 cubed
Carrot - 1 cubed
Turmeric powder - 1/2 tsp
Garam masala power- 1 tsp
Black pepper powder- 1 tbspn
Thick coconut milk - 1 cup
Cornflour - 2 tbspn
Curry leaves - 2 strings
Coconut oil - 3 tbspn
Salt - as required
Pressure cook mutton pieces along with whole masala, salt, 1/2 cup water,carrot cubes & green chillies.
Slightly fry potato cubes in little oil & keep aside.
In a saucepan, add oil saute chopped ginger & garlic.
Add sliced onions with little turmeric powder & saute for 4,5 minutes. Add tomato pieces & cook it till it becomes mushy.
Add cooked mutton pieces along with carrots & fried potatoes.
Add garam masala powder, mix well.
Add thick coconut milk & let it boil on a low flame for a while.
Add black pepper powder and check for salt. If wants add enough salt.
Make a paste of cornflour with little water, add it to the gravy. Soon it starts to become thick.
Drizzle s tsp of coconut oil on top & garnish with fresh curry leaves....
Serve hot..
ആപ്പിള്‍ ജ്യൂസ്
ചേരുവകള്‍
1. ആപ്പിള്‍ (തൊലികളഞ്ഞ് അരിഞ്ഞത്ഃ – 2 എണ്ണം
2. പാല്‍ (തിളപ്പിച്ച് തണുപ്പിച്ചത്) – 1/2 ലിറ്റര്‍
3. വെള്ളം – 1/2 ലിറ്റര്‍
4. ഏലക്ക (ചതച്ചത് ) – ഒന്ന്
5. പഞ്ചസാര – പാകത്തിന്
തയ്യാറാക്കുന്ന വിധം
പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം.
ഉപ്പുമാങ്ങ കൂട്ടാനിഷ്‌ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കുമല്ലോ . ഉപ്പുമാങ്ങയുടെ പഴയ രുചി യാന്ത്രിക ലോകത്തില്‍ നഷ്‌ടമായെന്ന്‌ പരിതപിക്കുന്നവരുണ്ട്‌. കൊതി മൂക്കുമ്പോ ഞാനും ഇച്ചിരി മാങ്ങാ വാങ്ങിച്ചു , ഉപ്പുമാങ്ങ ഉണ്ടാക്കാറുണ്ട്...പക്ഷേ, ഭരണിയില്‍ ഒന്നും കെട്ടി വെക്കില്ലാ ട്ടോ... ചില്ലുകുപ്പിയിലോ മറ്റോ, അഞ്ചോ ആറോ മാങ്ങാ,അത്ര തന്നെ....
മാങ്ങകള്‍ വൃത്തിയായി കഴുകി എടുക്കുക. കേടുള്ളതോ പൊട്ടിയതോ ആയ മാങ്ങകള്‍ ഉപയോഗിക്കരുത്‌. ചൂടാക്കി തണുപ്പിച്ച വെള്ളമാണ്‌ ഉപ്പുമാങ്ങയിടാന്‍ ഉത്തമം. കുപ്പിയില്‍ മാങ്ങ, ഉപ്പ്‌ എന്ന രീതിയില്‍ ഇടവിട്ട്‌ വെള്ളവും ചേര്‍ത്ത്‌ അടച്ച്‌ ഭദ്രമായി വയ്ക്കണം. ഉപ്പ്‌ ഇനിയും വേണമെന്ന്‌ തോന്നിയാല്‍ കുറച്ച്‌ കൂടെ ചേര്‍ക്കാം. നന്നായി സീല്‍ ചെയ്യണം. അതിനുശേഷം ഏറ്റവും പുറമേ ഒരു തുണിയോ പ്ലാസ്റ്റിക്ക് ഷീറ്റോ വച്ച് മൂടിക്കെട്ടുകയും ചെയ്യാം. ഇനി കുപ്പിയെ ശല്യപ്പെടുത്താതെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ സ്ഥാപിക്കുക. ഒരു മാസമൊക്കെ കഴിഞ്ഞാല്‍ വേണമെങ്കില്‍ ഉപ്പുമാങ്ങ പുറത്തെടുക്കാം.
ഇനി നമുക്ക് ഈ ഉപ്പുമാങ്ങാ എടുത്തു ഒന്നു ചമ്മന്തി അരച്ച് നോക്കാം
smile emoticon
ഉപ്പ് മാങ്ങാ ചമ്മന്തി
ആവശ്യമുള്ള ചേരുവകൾ:
1: ഉപ്പ് മാങ്ങ (അരിഞ്ഞത്) : 3 എണ്ണം
2:ചെറിയ ഉള്ളി: 8 എണ്ണം
3:ഇഞ്ചി : ഒരു ചെറിയ കഷണം
4: കാ‍ന്താരി മുളക്: 6 എണ്ണം
5. വറ്റല്‍ മുളക് – 6-8 എണ്ണം
6. വെളുത്തുള്ളി – 2 അല്ലി
7 തേങ്ങ ചിരകിയത് : 1/ 4 കപ്പ്
8:കറിവേപ്പില – 2 തണ്ട്
9. വെളിച്ചെണ്ണ – 1 ½ tsp
പാചകം ചെയ്യേണ്ട വിധം:
ഉപ്പ് മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞത്, ഉള്ളി, ഇഞ്ചി, കാ‍ന്താരി മുളക്, വെളുത്തുള്ളി , വറ്റല്‍ മുളക് , കറിവേപ്പില, ചിരകി വെച്ചിരിക്കുന്ന തേങ്ങ എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
നന്നായി അരച്ചെടുത്തതിനു ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക
ഇക്കാലത്ത് നിരവധിപ്പേരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. എന്തൊക്കെയാണ് മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍. മാനസികസമ്മര്‍ദ്ദം മുതല്‍ ആധുനിക ജീവിതശൈലി വരെ മുടികൊഴിച്ചിലിന് കാരണമാകാം. മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍വെച്ച് ചെയ്യാവുന്ന നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏറെ പ്രധാനമാണ് ഉള്ളി ജ്യൂസ് ഉപയോഗിച്ചുള്ള ചികില്‍സ.
ഒരു പാര്‍ശ്വഫലങ്ങളും അലര്‍ജിയുമില്ലാത്ത ഒറ്റമൂലിയാണ് ഉള്ളി ജ്യൂസ്. മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി ജ്യൂസ് സഹായിക്കും. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്‌തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളിജ്യൂസ് ഏറെ ഫലപ്രദമാകുന്നത്. മുടികൊഴിച്ചില്‍ തടയാനുള്ള ചികില്‍സകള്‍ക്കായി ഹെയര്‍ സ്‌പാകളിലേക്കു പോകുന്നവര്‍ക്ക് ഒരു ചെലവുമില്ലാതെ വീട്ടില്‍ത്തന്നെ ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു.
മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി സഹായിക്കുമെന്ന് ഇതിനോടകം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ താരന്‍, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കും. മുടിയുടെ വേര് ശക്തിപ്പെടുത്തുകയും ഉറപ്പുള്ള മുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.
ഉള്ളി ജ്യൂസ് എങ്ങനെ തയ്യാറാക്കാം...
മിക്സി, ജ്യൂസര്‍ എന്നിവ ഉപയോഗിച്ച് ഉള്ളി ജ്യൂസ് തയ്യാറാക്കാം. ഉള്ളി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം മിക്‌സിയിലോ ജ്യൂസറിലോ ഇട്ടു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ഉള്ളി ജ്യൂസ് കുളിക്കുന്നതിനുമുമ്പ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മതിയാകും. ഏകദേശം അരമണിക്കൂറിനുശേഷം കുളിക്കുമ്പോള്‍ ഇത് കഴുകികളയാം. കൂടാതെ തേന്‍, റം എന്നിവയ്ക്കൊപ്പം ചേര്‍ത്തും ഉള്ളി ജ്യൂസ് ഉപയോഗിക്കാം.
തക്കാളി : 3 (വലുത്‌)
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ : 1 റ്റീസ്പൂൺ
3. കാശ്മീരി മുളക്‌ പൊടി: 1 1/2 റ്റീസ്പൂൺ
4. മഞ്ഞൾ പൊടി: 1/4 റ്റീസ്പൂൺ
5. ഉലുവ: 1 നുള്ള്‌
6. പഞ്ചസാര: 1/2 റ്റീസ്പൂൺ
7. കടുക്‌: 1/2 റ്റീസ്പൂൺ
8. കറിവേപ്പില: ആവശ്യത്തിന്‌
9. ഉപ്പ്‌: പാകത്തിന്‌
10. എണ്ണ: 1 ടേബിൾ സ്പൂൺ
എണ്ണ ആവശ്യത്തിനു ചീനചട്ടിയിൽ ഒഴിക്കുക.
കടുക്‌, കറിവേപ്പില എന്നിവ എണ്ണ ചൂടായതിനു ശേഷം ഇടുക.
കടുക്‌ പൊട്ടിയതിനു ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ ചേർത്ത്‌ നന്നായി ഇളക്കുക.
ചെറുതായി അരിഞ്ഞ തക്കാളി കഷണങ്ങൾ സാവധാനം ഇട്ടതിനു ശേഷം മുളകു പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി എന്നിവയും ഉപ്പും പഞ്ചസാര കൂടെ ചേർത്ത്‌ ഇളക്കൽ തുടരുക.
കൊഴുപ്പുള്ള ചട്നി രൂപത്തിൽ ആകുന്നത്‌ വരെ ഇത്‌ തുടരുക.
Tomato Chutney Recipe
Ingredients
Tomatoes : 3 big
Ginger garlic paste : 1 teaspoon
Kashmiri
Red chilly powder : 1 1/2 teaspoon
Turmeric powder : 1/4 teaspoon
Fenugreek powder : a pinch
Sugar : 1/2 teaspoon
Mustard : 1/2 teaspoon
Curry leaves : few
Salt : to taste
Method
Pour oil in pan. Put mustard and curry leaves. After it splutters put ginger garlic paste and sauté. Then add the tomatoes cut in small pieces. Put chilly,turmeric and fenugreek powder. Add salt and sugar and stir it. Keep stirring until you get a slightly thick chutney like consistency.
സ്വാദിഷ്‌ഠമായ മീന്‍കറി ഉണ്ടാക്കാം

ചേരുവകള്‍
മല്‍സ്യം- അയല, മത്തി എന്നിവയില്‍ ഏതെങ്കിലുമൊന്ന് 200 ഗ്രാം
സവാള- ഒരെണ്ണം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി- രണ്ടെണ്ണം കഷണങ്ങളാക്കിയത്
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
കടുക്- അര ടീസ്‌പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്‌പൂണ്‍
പുളി- ചെറിയ കഷണം
തക്കാളി- ഒരെണ്ണം
എണ്ണ- രണ്ടു ടീസ്‌പൂണ്‍
ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക.
അര കപ്പ് വെള്ളത്തില്‍ പുളി കുതിര്‍ക്കുക.
ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേക്കു കടുക് ഇടുക. കടുക് പൊട്ടിവരുമ്പോള്‍, സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക.
സവാള നല്ല തവിട്ടുനിറമാകുമ്പോള്‍, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു ഒരു മിനിട്ടു വേവിക്കുക.
അതിനുശേഷം തക്കാളി അരിഞ്ഞത്, പുളിവെള്ളം, ഉപ്പ് എന്നിവ ചേര്‍ക്കുക.
വീണ്ടും അരകപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. അതിലേക്കു മുറിച്ചുവെച്ച മീന്‍ കഷണങ്ങള്‍ ഇടുക. അടച്ചുവെച്ചു 10 മിനുട്ടു വേവിക്കുക.
അതിനുശേഷം മൂടിമാറ്റി, തീകുറച്ചു വീണ്ടും 10 മിനുട്ടു വേവിക്കുക. കറി കുറച്ചുകൂടി കട്ടിയാകുന്നുവെന്ന് ഉറപ്പാക്കുക.
ഇപ്പോള്‍ സ്വാദിഷ്‌ഠവും ആരോഗ്യകരവുമായ മീന്‍കറി തയ്യാറായിരിക്കുന്നു. ചോറിനൊപ്പം കഴിക്കാന്‍ അനുയോജ്യമാണ്
തട്ടുകട സ്‌പെഷ്യല്‍ മട്ടണ്‍ പൊരിച്ചത്

ചേരുവകള്‍
1. ആട്ടിറച്ചി – 1/2 കിലോ
2. മുളകുപൊടി – 3 സ്പൂണ്‍
3. മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
4. മല്ലിപ്പൊടി – 2 സ്പൂണ്‍
5. മസാല – 2 സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7. തക്കാളി അരിഞ്ഞത് – 2 എണ്ണം
8. എണ്ണ- 1/2 കപ്പ്


തയ്യാറാക്കുന്ന വിധം


ആട്ടിറച്ചി രണ്ട് മുതല്‍ ആറ് വരെ ചേരുവകള്‍ ചേര്‍ത്തു വേവിക്കുക.
വെന്ത ഇറച്ചി കഷ്ണങ്ങളില്‍ തക്കാളി ചേര്‍ത്തു വീണ്ടും വേവിക്കണം.
വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ എണ്ണ ചേര്‍ത്തു നന്നായി പൊരിച്ചെടുക്കണം.
ഇറച്ചി തീരെ ഉണങ്ങിപ്പോകരുത്.