Saturday 11 July 2015

വറുത്ത ചിക്കൻ കറി
ആദ്യമായി ചിക്കനെ പപ്പും പൂടയും പറിച്ചു കുളിപ്പിച്ചു കിടത്തി കഷണങ്ങള്‍ ആക്കി , അതിലേക്കു, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് എന്നിവ ചേര്ത്തു മിക്സ്‌ ചെയ്തു ഒരു അരമണിക്കൂർ വെക്കുക. അതിനു ശേഷം വറുത്തെടുത്ത് മാറ്റി വെക്കുക. വേണ്ട..വേണ്ട...ഇപ്പോൾ ഒരു കഷ്ണം പോലും എടുക്കരുത്...ഇനിയും പണികൾ ഉണ്ട്.
ഒരു പാൻ ചൂടാക്കി അതിലേക്കു കറുവ പട്ട, ഗ്രാമ്പു, ഏലക്ക, ളകുപൊടി, മല്ലി പൊടി എന്നിവ ചൂടാക്കി എടുത്തു അൽപ്പം വെള്ളം ചേർത്തു അരച്ചെടുക്കുക.
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി, അതിലേക്കു സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്തു വഴറ്റുക, അതിലേക്കു അരപ്പ് ചേർത്തു ഇളക്കി കുറച്ചു സമയം തിളപ്പിക്കുക. ഇനി അതിലേക്കു തക്കാളി ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക. തക്കാളി നല്ലപോലെ വേവ് ആയി, എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്കു വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേര്ത്ത് ഗ്രേവി കൂടുതൽ വേണമെങ്കിൽ ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്തു കുറച്ചു സമയം അടച്ചു വെച്ച് വേവിച്ചെടുക്കുക. അതിനു ശേഷം ഒരു നുള്ള് ഗരം മസാലയും വേണമെങ്കിൽ മല്ലിയിലയും ചേർക്കാവുന്നതാണ്.
കഴിഞ്ഞു...വറുത്ത ചിക്കൻ കറി റെഡി !

No comments:

Post a Comment