Friday 10 July 2015

കോളിഫ്‌ളവര്‍ തോരന്‍

ചേരുവകള്‍
1. കോളിഫ്‌ളവര്‍ – 1 എണ്ണം ഇടത്തരം ( ഇതളുകള്‍ വേര്‍തിരിച്ച് ചെറുതായി അരിഞ്ഞത് അല്ലെങ്കില്‍ ഗ്രേറ്റ് ചെയ്തത്)
2. സവാള – 1/4 കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 1 തണ്ട്
3. തേങ്ങ ചിരകിയത് – 3/4 കപ്പ്
മഞ്ഞള്‍പ്പൊടി – 1/2 കപ്പ്
4. കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
5. വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
6. ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം:


1. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക് എന്നിവ താളിക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക. അതിനു ശേഷം കോളിഫ്‌ളവര്‍ അരിഞ്ഞത്, തേങ്ങ, മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവച്ചു വേവിക്കുക.
2. കോളിഫ്‌ളവര്‍ വെന്തതിനുശേഷം അടപ്പു തുറന്നു വെള്ളം തോരുന്നതുവരെ ഇളക്കുക. കുരുമുളകുപൊടി ചേര്‍ത്തു നന്നായി ഇളക്കി വാങ്ങാം.
3. കോളിഫ്‌ളവറിന് ഒപ്പം മുട്ട നല്ല കോമ്പിനേഷന്‍ ആണ്. കോളിഫ്‌ളവര്‍ വെന്തശേഷം നടുവിലേക്കു 2 മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കിപ്പൊരിച്ച് എല്ലാംകൂടി നന്നായിളക്കുക.
(കടപ്പാട്: മായ അഖിലിന്റെ ലഞ്ച് ബോക്‌സ് വിഭവങ്ങള്‍)

No comments:

Post a Comment