Saturday 11 July 2015

ഇക്കാലത്ത് നിരവധിപ്പേരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. എന്തൊക്കെയാണ് മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍. മാനസികസമ്മര്‍ദ്ദം മുതല്‍ ആധുനിക ജീവിതശൈലി വരെ മുടികൊഴിച്ചിലിന് കാരണമാകാം. മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍വെച്ച് ചെയ്യാവുന്ന നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏറെ പ്രധാനമാണ് ഉള്ളി ജ്യൂസ് ഉപയോഗിച്ചുള്ള ചികില്‍സ.
ഒരു പാര്‍ശ്വഫലങ്ങളും അലര്‍ജിയുമില്ലാത്ത ഒറ്റമൂലിയാണ് ഉള്ളി ജ്യൂസ്. മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി ജ്യൂസ് സഹായിക്കും. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്‌തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉള്ളിജ്യൂസ് ഏറെ ഫലപ്രദമാകുന്നത്. മുടികൊഴിച്ചില്‍ തടയാനുള്ള ചികില്‍സകള്‍ക്കായി ഹെയര്‍ സ്‌പാകളിലേക്കു പോകുന്നവര്‍ക്ക് ഒരു ചെലവുമില്ലാതെ വീട്ടില്‍ത്തന്നെ ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കുന്നു.
മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും ഉള്ളി സഹായിക്കുമെന്ന് ഇതിനോടകം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ താരന്‍, തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കും. മുടിയുടെ വേര് ശക്തിപ്പെടുത്തുകയും ഉറപ്പുള്ള മുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.
ഉള്ളി ജ്യൂസ് എങ്ങനെ തയ്യാറാക്കാം...
മിക്സി, ജ്യൂസര്‍ എന്നിവ ഉപയോഗിച്ച് ഉള്ളി ജ്യൂസ് തയ്യാറാക്കാം. ഉള്ളി ചെറിയ കക്ഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം മിക്‌സിയിലോ ജ്യൂസറിലോ ഇട്ടു ജ്യൂസ് രൂപത്തില്‍ അരച്ചെടുക്കുക. ഈ ഉള്ളി ജ്യൂസ് കുളിക്കുന്നതിനുമുമ്പ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മതിയാകും. ഏകദേശം അരമണിക്കൂറിനുശേഷം കുളിക്കുമ്പോള്‍ ഇത് കഴുകികളയാം. കൂടാതെ തേന്‍, റം എന്നിവയ്ക്കൊപ്പം ചേര്‍ത്തും ഉള്ളി ജ്യൂസ് ഉപയോഗിക്കാം.

No comments:

Post a Comment